എലിവിഷം ഉള്ളിൽ ചെന്ന് ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് സ്വദേശി മരിച്ചു
Mar 24, 2025, 10:59 IST


കണ്ണൂർ :കണ്ണൂര്‍ നഗരത്തിലെ ലോഡ്ജിൽ എലവിഷം കഴിച്ച് ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പ് സ്വദേശി മരിച്ചു.
ബൈത്തുല്‍നൂറില്‍ വി മുനീര്‍ പുഴക്കര(48)ആണ് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരിച്ചത്.
കഴിഞ്ഞ22 ന് വൈകുന്നേരം 5.23 നാണ് ഇയാള്‍ വിഷം കഴിച്ചത്.അവശനിലയിലായ മുനീറിനെ കണ്ണൂര്‍ ഗവ.ആശുപത്രിയില്‍ നിന്നും പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് അതിതീവ്ര പരിചരണ വിഭാഗത്തിൽ മാറ്റിയതായിരുന്നു.