കാഞ്ഞങ്ങാട് രക്തസമ്മർദ്ദത്താൽ കുഴഞ്ഞുവീണ യുവതി ചികിത്സയ്ക്കിടെ മരിച്ചു
Sep 30, 2024, 23:01 IST
കാഞ്ഞങ്ങാട് : രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് തളര്‍ന്നുവീണ യുവതി ആശുപത്രിയില്‍ മരിച്ചു. ചാലിങ്കാല്‍ എണ്ണപ്പാറയിലെ സി നിഷ(33)യാണ് മരിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ചെ ക്ഷീണിതയായി തളര്‍ന്നു വീണ നിഷയെ ഗുരുതരാവസ്ഥയില്‍ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. എണ്ണപ്പാറയിലെ സി നാരായണന്റെയും നിര്‍മലയുടെയും മകളാണ്.