ആർമി ക്വാർട്ടേഴ്സ് കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ സൈനികൻ മരിച്ചു

sajith
sajith

കോഴിക്കോട്: ഡൽഹിയിലെ ആർമി ക്വാട്ടേഴ്‌സ് കെട്ടിടത്തിന് മുകളിൽ നിന്ന് അബദ്ധത്തിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈനികൻ മരിച്ചു. കൊയിലാണ്ടി പുളിയഞ്ചേരി ഹെൽത്ത് സെൻററിന് സമീപം തവളകുളംകുനി ഹരിചന്ദനം വീട്ടിൽ പി സജിത്ത് (43) ആണ് മരിച്ചത്. ദില്ലിയിൽ ഡിഫെൻസ് സർവീസ് കോർപ്‌സ് അംഗമായിരുന്നു. 

ആർമി ക്വാർട്ടേഴ്‌സ് കെട്ടിടത്തിൽ നിന്നും അബദ്ധത്തിൽ വീണതിനെ തുടർന്ന് രണ്ടാഴ്ചയോളമായി ദില്ലിയിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം ഇന്ന് രാത്രി പത്ത് മണിയോടെ പുളിയഞ്ചേരിയിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. തുടർന്ന് സംസ്‌കാരം വ്യാഴാഴ്ച രാവിലെ നന്മണ്ടയിലെ  തറവാട് വീട്ടുവളപ്പിൽ നടക്കും. 

Tags