തൃശൂരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു
Oct 29, 2024, 20:51 IST
തൃശൂർ : തലോരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. തലോർ വടക്കുമുറി സുബ്രഹ്മണ്യ അയ്യര്‍ റോഡ് സ്വദേശി പൊറുത്തുക്കാരന്‍ വീട്ടില്‍ 50 വയസുള്ള ജോജു ആണ് ഭാര്യ 36 വയസുള്ള ലിഞ്ചുവിനെ വെട്ടിക്കൊന്ന് വീട്ടില്‍ തൂങ്ങി മരിച്ചത്.
ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3നാണ് സംഭവം. കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകം എന്നാണ് പ്രാഥമിക നിഗമനം. ദമ്പതികള്‍ സ്ഥിരമായി വഴക്കുകൂടാറുണ്ടായിരുന്നതായി സമീപവാസികള്‍ പറയുന്നു. വെട്ടേറ്റ ലിഞ്ചുവിന്റെ അലര്‍ച്ച കേട്ട അയല്‍വാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പുതുക്കാട് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും തൂങ്ങിമരിച്ചനിലയില്‍ ജോജുവിനെ കണ്ടെത്തുകയായിരുന്നു.