മുൻ കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി സത്യൻ വണ്ടിച്ചാൽ അന്തരിച്ചു

Sathyan vandichal left behind the struggle and became a memory
Sathyan vandichal left behind the struggle and became a memory

കണ്ണൂർ: കണ്ണൂർ ഡി.സി.സി. മുൻ ജനറൽ സെക്രട്ടറിയും, ജില്ല പഞ്ചായത്ത് മുൻ മെമ്പറുമായിരുന്ന സത്യൻ വണ്ടിച്ചാൽ (65)അന്തരിച്ചു. മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ, ഫോക്ക്ലോർ അക്കാദമി മുൻ സെക്രട്ടറി,  പിന്നോക്ക ക്ഷേമ കോർപ്പറേഷൻ മെമ്പർ, ടൂറിസം കോ .ഓപ്പറേറ്റീവ് സൊസൈറ്റി (കാറ്റ്കോ) പ്രസിഡണ്ട്, കാലിക്കറ്റ് യൂണിവേഴ്സിറ്റി യു.യു.സി അംഗം, കോൺഗ്രസ് മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട്, എടക്കാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട്, കെ.എസ്.യു. ജില്ല ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി, മുഴപ്പിലങ്ങാട് യു.പി. സ്ക്കൂൾ വികസന സമിതി ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു.

പരേതരായ വണ്ടിച്ചാലി നാണു മാസ്റ്റരുടെയും, യശോദയുടെയും മകനാണ്. ഭാര്യ: സുചിത്ര (റിട്ട. കേരള ബേങ്ക്). മക്കൾ: ഐറിന ( സിനിമ - സീരിയൽ ആർട്ടിസ്റ്റ് ), സാഗർ (ടയോട്ട, വളപട്ടണം).  മരുമകൻ: അഖിലേഷ് (കോൺട്രാക്ടർ).

പൊതുദർശനം ബുധനാഴ്ച്ച രാവിലെ എട്ടു മണി മുതൽ 11 മണി വരെ നടാൽ വായനശാലയ്ക്ക് സമീപമുള്ള വീട്ടിലും, 11 മണി മുതൽ 11.30 വരെ മുഴപ്പിലങ്ങാട് കുളം ബസാറിലും, 12 മണിക്ക് കണ്ണൂർ ഡി.സി.സി.   ഓഫീസിലും. സംസ്ക്കാരം 1 മണിക്ക് പയ്യാമ്പലത്ത്.

Tags