ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ വസ്ത്രത്തിൽ തീപടർന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു
Nov 27, 2024, 19:08 IST
കോഴിക്കോട്: വീട്ടുപറമ്പിലെ ചപ്പുചവറുകൾ കൂട്ടിയിട്ടു കത്തിക്കുന്നതിനിടയിൽ വസ്ത്രത്തിന് തീപ്പിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മക്ക് മരിച്ചു.കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്. നാദാപുരം ചെക്യാട് സ്വദേശിനിയായ തിരുവങ്ങോത്ത് താഴെകുനി കമല(62) യാണ് മരിച്ചത്.
വീട്ടുപറമ്പിൽ ചപ്പുചവറുകൾ കത്തിക്കുന്നതിനിടെ കമലയുടെ വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കമലയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെയാണ് മരിച്ചത്. ഭർത്താവ്: കുഞ്ഞിരാമൻ, മകൾ: സുനിത. മരുമകൻ: അജയൻ.