പാകിസ്ഥാനിൽ 15 ദിവസം പ്രായമുള്ള കുഞ്ഞിനെ അച്ഛൻ ജീവനോടെ കുഴിച്ചുമൂടി

child death

സിന്ധ്: പാകിസ്ഥാനിൽ 15 ദിവസം പ്രായമുള്ള കുഞ്ഞിനെ പിതാവ് ജീവനോടെ കുഴിച്ചു മൂടി  . പാകിസ്ഥാനിലെ സിന്ധിലുള്ള തരുഷാ മേഖലയിലാണ് സംഭവം. തയ്യബ് എന്നയാളെപൊലീസ് അറസ്റ്റ് ചെയ്തു . ഇയാൾ കുറ്റം സമ്മതിച്ചതായി പാകിസ്ഥാനി മാധ്യമമായ ‍'ഡോൺ' റിപ്പോർ‍ട്ട് ചെയ്തു. 

പിഞ്ചു കുഞ്ഞിന് ചികിത്സ നൽകാൻ തന്റെ സാമ്പത്തിക സ്ഥിതി അനുവദിക്കുന്നില്ലെന്നും അതുകൊണ്ട് കുഞ്ഞിനെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു എന്നുമാണ് പിതാവ് പൊലീസിനോട് പറ‌ഞ്ഞത്. കുട്ടിയെ ചാക്കിനുള്ളിൽ വെച്ച ശേഷമായിരുന്നു കുഴിച്ചു മൂടിയത്. ക്രൂരമായ സംഭവത്തിന്റെ വിവരങ്ങൾ പുറത്തു വന്നതിന് പിന്നാലെ ഇയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Tags