എറണാകുളത്ത് ബൈക്കിൽ സ്വകാര്യ ബസിടിച്ച് യുവാവ് മരിച്ചു
Sep 2, 2024, 20:00 IST
ആലപ്പുഴ: വാഹനാപകടത്തിൽപ്പെട്ട് പുന്നപ്ര സ്വദേശിയായ യുവാവ് മരിച്ചു. പുന്നപ്ര നവാസ് മൻസിലിൽ നിന്നും ആലപ്പുഴ സക്കറിയാ ബസാർ യാഫി ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന നവാസിന്റെ മകൻ മുഹമ്മദ് ഇജാസ്(24) ആണ് മരിച്ചത്. എറണാകുളം ഇടപ്പള്ളിക്കു സമീപം ഞായറാഴ്ച രാവിലെ 10.15നായിരുന്നു അപകടം.
എറണാകുളം മൈജിയിലെ ജീവനക്കാരനായ ഇജാസ് ബൈക്കിൽ പോകുമ്പോൾ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഉടൻതന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹംഎറണാകുളം ജനറൽആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അമ്മ: ജീജ സഹോദരൻ: താരീഖ്. നഗരത്തിലെ തന്നെ പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചിരിക്കെ ഉണ്ടായ ഇജാസിന്റെ മരണം നാടിന്റെ നൊമ്പരമായി മാറി.