എറണാകുളത്ത് പള്ളി വികാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

 A church vicar was found hanging in Ernakulam
 A church vicar was found hanging in Ernakulam

കൊച്ചി: മൂവാറ്റുപുഴയില്‍ പള്ളി വികാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൂവാറ്റുപുഴ വാഴക്കുളം സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് കുഴികണ്ണിയിലാ(64)ണ് മരിച്ചത്

പുലര്‍ച്ചെ ജോലിക്കെത്തിയ ജീവനക്കാര്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പള്ളിയുടെ പാചകപ്പുരയോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.  രോഗ്യപ്രശ്നങ്ങളെത്തുടര്‍ന്നുള്ള മനോവിഷമമാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് നിഗമനം. സംഭവത്തില്‍ വാഴക്കുളം പോലീസ് കേസെടുത്തു.

Tags