തിരുവനന്തപുരത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു
Nov 20, 2024, 19:03 IST
തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു. രജികുമാരൻ നായർ (50) ആണ് മരിച്ചത്. ഈ മാസം 11നു രജി കുമാരൻ ഓടിച്ച സ്കൂട്ടർ ബൈക്കിൽ ഇടിച്ചായിരുന്നു അപകടം.
രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴി ആറ്റുകാലിന് സമീപം വെച്ച് രജികുമാർ ഓടിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് മറ്റൊരു ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ രജിയെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ രജി വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് ഇന്നലെ മരണം സംഭവിച്ചത്. മൃതദേഹം ഇൻക്വസ്റ്റ് നടത്തി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.