സിപിഐ നേതാവ് എം സെൽവരാജ് അന്തരിച്ചു

google news
m selvaraj

ചെന്നൈ:  സിപിഐ നേതാവും നാഗപട്ടണം എംപിയുമായ എം.സെൽവരാജ്  അന്തരിച്ചു.  ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലർച്ചെ രണ്ടരക്കായിരുന്നു മരണം. 67-ാ വയസ്സിലാണ് അന്ത്യം. 

1989ഇൽ ആദ്യമായി  എംപി ആയ സെൽവരാജ് പിന്നീട് മൂന്ന് വട്ടം കൂടി നാഗപട്ടണത്ത് നിന്ന് വിജയിച്ചു. വൃക്കസംബന്ധമായ രോഗങ്ങൾ കാരണം ഇത്തവണ മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു. സംസ്കാരം നാളെ രാവിലെ 10 മണിക്ക് കൊട്ടൂരിൽ നടക്കും. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ തുടങ്ങിയവർ അനുശോചിച്ചു. 
 

Tags