പാറശാലയില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

A couple was found dead inside their house in Parashala
A couple was found dead inside their house in Parashala

പാറശാല:  കിണറ്റുമുക്കില്‍ വീട്ടിനുള്ളില്‍ ദമ്പതികള്‍ മരിച്ച നിലയില്‍ . മൃതദേഹത്തിന് രണ്ടുദിവസം പഴക്കമുള്ളതായി പൊലീസ് അറിയിച്ചു. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ സെല്‍വരാജ് (44) പ്രിയ (37) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സെല്‍വരാജ് തൂങ്ങിയ നിലയിലും പ്രിയ കട്ടിലിലും മരിച്ചുകിടക്കുന്ന നിലയിലായിരുന്നു.

രണ്ടു മക്കളാണ് ഇവര്‍ക്കുള്ളത്. സേതു മകനാണ്. പ്രീതു മകള്‍. മകന്‍ എറണാകുളത്ത് പഠനത്തിനുശേഷം ജോലി ചെയ്യുകയാണ്. ഇന്നലെ രാത്രി മകന്‍ വീട്ടില്‍ എത്തിയപ്പോഴാണ് മരണ വിവരം പുറത്തറിയുന്നത്. വീടിന്റെ ഗേറ്റ് അടച്ച നിലയിലും വാതിലുകള്‍ തുറന്ന നിലയിലും ആണ് കണ്ടത്.മരണപ്പെട്ട പ്രിയ യൂട്യൂബറാണ്.മരണത്തില്‍ദുരൂഹത ഉണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

Tags