ആലപ്പുഴയിൽ നിയന്ത്രണംവിട്ട വാന്‍ സ്‌കൂട്ടറില്‍ ഇടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം

accident

ആലപ്പുഴ:  നിയന്ത്രണംവിട്ട വാന്‍ സ്‌കൂട്ടറില്‍ ഇടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം.മകള്‍ നടത്തുന്ന സ്വകാര്യ ആശുപത്രിക്ക് സമീപത്തുണ്ടായ വാഹനാപകടത്തില്‍ പിതാവിന് ദാരുണാന്ത്യം. അമ്പലപ്പുഴ കട്ടക്കുഴി കൃഷ്ണമംഗലത്ത് എന്‍. ചന്ദ്രബോസാ(68)ണ് മരിച്ചത്. സ്‌കൂട്ടറില്‍ പോകുകയായിരുന്ന ചന്ദ്രബോസിനെ നിയന്ത്രണം വിട്ടെത്തിയ വാന്‍ ഇടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ആര്‍ജിത് സത്യ(7)യ്ക്കും പരിക്കേറ്റു.

ചൊവ്വാഴ്ച രാത്രി 11നായിരുന്നു അപകടം. അമ്പലപ്പുഴ തിരുവല്ല സംസ്ഥാനപാതയില്‍ കരുമാടിക്ക് സമീപത്തെ എം. ശ്രീകുമാരി മെമ്മോറിയല്‍ ക്ലിനിക്കിലാണ് മകള്‍ പ്രവര്‍ത്തിച്ചിരുന്നത്. പരുക്കേറ്റ ചന്ദ്രബോസിനെ ഡോ. ജ്യോതിക തന്നെ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. ഭാര്യ: പരേതയായ എം. ശ്രീകുമാരി. മരുമകന്‍: സത്യജിത്ത്.
 

Tags