കണ്ണൂര്‍ സ്വദേശിനിയായ യുവതി ഓസ്‌ട്രേലിയിയില്‍ കടലില്‍വീണു മരിച്ചു

A woman from Kannur fell into the sea in Australia and died

കണ്ണൂര്‍:  കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലറുടെ മകള്‍ കടലില്‍ വീണുമരിച്ചു. കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഫിറോസ ഹാഷിമിന്റെ മകള്‍ മര്‍വ ഹാഷിമാ(35)ണ് ഓസ്‌ട്രേലിയയില്‍ കടലില്‍ വീണുമരിച്ചതായി ബന്ധുക്കള്‍ക്ക്‌വിവരം ലഭിച്ചത്.

തിങ്കളാഴ്ച്ച വൈകുന്നേരമായിരന്നു അപകടം. സൗത്ത് സിഡ്‌നിയിലെ കടല്‍ തീരത്ത് മറ്റുബന്ധുക്കള്‍ക്കൊപ്പമെത്തിയ മര്‍വ തിരയില്‍പ്പെട്ടു കടലില്‍ വീഴുകയായിരുന്നു. നടാല്‍ നാറാണത്ത് പാലം സ്വദേശിയാണ്മര്‍വ. കാസര്‍കോട്തായലങ്ങാടി സ്വദേശി ഡോ.സിറാജാണ്  മര്‍വയുടെ ഭര്‍ത്താവ്. ഭര്‍തൃബന്ധുവായ കാസര്‍കോട് സ്വദേശിനിയായ സ്ത്രീയും അപകടത്തില്‍ മരിച്ചിട്ടുണ്ട്.

Tags