മുന്‍സഹകരണ സംഘം ഇന്‍സ്‌പെക്ടര്‍ ജീവനക്കാരന്‍ ടി.കെ നാരായണ പൊതുവാള്‍ നിര്യാതനായി

ah

പയ്യന്നൂര്‍: റിട്ടയേര്‍ഡ് സഹകരണ സംഘം ഇന്‍സ്പെക്ടര്‍ കാങ്കോല്‍ പാപ്പാരട്ടയിലെ ടി.കെ.നാരായണ പൊതുവാള്‍(77) നിര്യാതനയ. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10ന് കാങ്കോല്‍ സമുദായ ശ്മശാനത്തില്‍ നടക്കും.ഗ്രാമ വികസന ഓഫിസര്‍ (വിഇഒ), കാങ്കോല്‍ സര്‍വീസ് സഹകരണ സംഘം (നിലവില്‍ കാങ്കോല്‍ ബാങ്ക്) സെക്രട്ടറി എന്നീ നിലകളിലും പ്രവൃത്തിച്ചിട്ടുണ്ട്.   സിപിഎം കാങ്കോല്‍ ബ്രാഞ്ച് അംഗവും കാങ്കോലിലെ കുട്ടികളുടെ ആദ്യകാല സംഘടനയായിരുന്ന ബാലകലാ സമിതി, കാങ്കോല്‍ പൊതുജന വായനശാല ആന്‍ഡ് ഗ്രന്ഥാലയം എന്നിവയുടെ സ്ഥാപകരില്‍ ഒരാളുമാണ്. കാങ്കോല്‍ പൊതുജന വായനശാല ആന്‍ഡ് ഗ്രന്ഥാലയം, കാങ്കോല്‍ നോര്‍ത്ത് വായനശാല എന്നിവയുടെ സെക്രട്ടറി, വടശ്ശേരി ഊറ്റിത്തടം ശ്രീകൃഷ്ണന്മതിലകം ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.


  മുനയന്‍കുന്ന് സമര സേനാനി പരേതനായ പനയന്തട്ട നാരായണന്‍ നമ്പ്യാരുടെയും ടി.കെ.ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: കെ.പാര്‍വതി (ആലപ്പടമ്പ്). മക്കള്‍: മലയാള മനോരമ മംഗളൂരു ലേഖകനും ദീപിക ഇരിട്ടി ലേഖകനും ആയിരുന്ന രാജേഷ് കുമാര്‍ കാങ്കോല്‍ (അറ്റന്‍ഡര്‍, കണ്ണൂര്‍ ജില്ലാ ആശുപത്രി), കെ.രാജശ്രീ (സഹകരണ സംഘം ഓഡിറ്റര്‍, തളിപ്പറമ്പ്), കെ.രാഗേഷ് കുമാര്‍ (ആയുര്‍വേദ തെറാപ്പിസ്റ്റ്, സ്ലൊവാനിയ). മരുമക്കള്‍: കെ.എം.ജമുന (അസി. പ്രൊഫസര്‍, യേനെപ്പോയ സര്‍വകലാശാല, മംഗളൂരു), ടി.പി.സുരേഷ് ബാബു (ചെങ്ങളായി, ശ്രീകണ്ഠാപുരം സപ്ലൈക്കോ സൂപ്പര്‍മാര്‍ക്കറ്റ് മാനേജര്‍), കെ.പി.മഹിത (ഏമ്പേറ്റ്, പെരിയ കേന്ദ്ര സര്‍വകലാശാല റിസര്‍ച്ച് അസിസ്റ്റന്‍ഡ്). സഹോദരങ്ങള്‍: ടി.കെ.സരോജിനി  (കാങ്കോല്‍), ടി.കെ.ലക്ഷ്മണ പൊതുവാള്‍ (റിട്ട. സര്‍വേ സൂപ്രണ്ട്, കാങ്കോല്‍), ടി.കെ.കുഞ്ഞിക്കണ്ണ പൊതുവാള്‍ (പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറി, കേന്ദ്ര സെക്രട്ടറിയേറ്റ്, ന്യൂഡല്‍ഹി), ടി.കെ.ലക്ഷ്മി (മയ്യില്‍).

Share this story