മുംബൈമലയാളി സംഘടനാ പ്രവര്‍ത്തകനും സി.പി. എം നേതാവുമായിരുന്ന എം.കെ നാണു നിര്യാതനായി

google news
NANU

തലശേരി:മുംബൈ മലയാളി സംഘടനയുടെ ആദ്യകാല ഭാരവാഹിയും സിപിഎം നേതാവുമായിരുന്ന നെട്ടൂര്‍ ഇല്ലിക്കുന്ന് ശ്രീലക്ഷ്മിയില്‍ എം കെ നാണു (86) അന്തരിച്ചു. നിര്യാതനായി.ചൊവ്വ പകല്‍ 12ന് കുണ്ടുചിറ ശ്മശാനത്തില്‍. സിപിഎം ഇല്ലിക്കുന്ന് ബ്രാഞ്ചംഗമാണ്. നാല് പതിറ്റാണ്ട് മുംബൈയിലെ സാമൂഹ്യരാഷ്ട്രീയരംഗത്ത് സജീവസാന്നിധ്യമായിരുന്നു. മുംബൈയില്‍ ദേശാഭിമാനി എഡിഷന്‍ തുടങ്ങാനും പ്രവര്‍ത്തിച്ചു. സിപിഎം മുംബൈ ധാരാവി താലൂക്ക് കമ്മിറ്റി അംഗം, ചെമ്പൂര്‍ മലയാളി സമാജം വൈസ് പ്രസിഡന്റ് , മലയാളി സംഘടനകളുടെ ഏകോപന സമിതിയായ കേരളീയ കേന്ദ്ര സംഘം വൈസ് പ്രസിഡന്റ്, കേരള പീപ്പിള്‍സ് എഡ്യുക്കേഷന്‍ സൊസൈറ്റി വൈസ് പ്രസിഡന്റ് എന്നീനിലകളില്‍ പ്രവര്‍ത്തിച്ചു. 

മുംബൈയില്‍ ടയറേജ് കമ്പനിയില്‍ സെയില്‍സ് എക്സിക്യൂട്ടീവായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. കമ്യൂണിസ്റ്റ് പാര്‍ടിയുടെ പിണറായിയിലെ ആദ്യകാലപ്രവര്‍ത്തകനാണ്. മുംബൈയില്‍ പോകുന്നതിന് മുമ്പ് എല്‍ഐസി ഡവലപ്മെന്റ് ഓഫീസറായും ജോലിചെയ്തു. പിണറായി നോര്‍ത്ത് വെള്ളുവക്കണ്ടിക്കുളത്തെ പരേതരായ ഗോപിയുടെയും മാണിക്കത്തിന്റെയും മകനാണ്. ഭാര്യ: സി യശോദ. മക്കള്‍: സി റീത്ത (റിട്ട. പ്രൊഫ. കണ്ണൂര്‍ എസ്എന്‍ കോളേജ്), സി റീന (ഓസ്ത്രേലിയ). മരുമക്കള്‍: അഡ്വ. ശ്യാം പ്രസാദ് (തലശേരി കോടതി), നിരീഷ് കുമാര്‍ (ഓസ്ത്രേലിയ). സഹോദരങ്ങള്‍: കല്യാണി, കൗസല്യ, പരേതരായ യശോദ, ദേവകി. നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. 

മുംബൈ മലയാളികളുടെ സാമൂഹ്യപ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ട് അവരെ സംഘടിപ്പിക്കാന്‍ നാണു നേതൃപരമായ പങ്കുവഹിച്ചു. സ്പീക്കര്‍ എ എന്‍ ഷംസീറും അനുശോചിച്ചു. തൊഴില്‍തേടി മുംബൈയിലെത്തുന്ന മലയാളികളുടെ സംരക്ഷകനായിരുന്നു എം കെ നാണുവെന്ന് സ്പീക്കര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Tags