ആയുർവേദ ചികിത്സാ വിദഗ്ധൻ ഡോ. മറ്റക്കര രാമചന്ദ്രൻ നായർ അന്തരിച്ചു

uytfgf

അമൃതപുരി: ആയുർവേദ ചികിത്സാ വിദഗ്ധൻ കോട്ടയം നാട്ടകം അയ്യപ്പൻ മേടയിൽ ഡോ.മറ്റക്കര രാമചന്ദ്രൻ നായർ (92) അമൃതപുരിയിൽ അന്തരിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പിൽ ( ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ) നിന്ന് സീനിയർ ആയുർവേദ ഫിസിഷ്യനായി റിട്ടയർ ചെയ്ത ഇദ്ദേഹം  അമൃത മെഡിക്കൽ മിഷൻ ഓഫ് ആയുർവേദയിൽ ചീഫ് ഫിസിഷ്യനായും സേവനമനുഷ്ഠിച്ചിട്ടുണ്ട് . സംസ്ഥാന സർക്കാരിന്റെ അഷ്ടാംഗ രത്ന ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. വളരേക്കാലമായി അമൃതപുരി ആശ്രമത്തിലെ അന്തേവാസിയാണ്. സംസ്ക്കാരം അമൃതപുരി ആശ്രമത്തിൽ നടത്തി. 

Share this story