അല്‍ഖര്‍ജിൽ ഹൃദയാഘാതം മൂലം മരിച്ച ഉത്തര്‍പ്രദേശ് സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു

sjsjjs


റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞ ഉത്തര്‍പ്രദേശ് സ്വദേശി ഇസ്‌റാര്‍ അഹമ്മദിന്റെ (60) മൃതദേഹം കേളി കലാസാംസ്‌കാരിക വേദിയുടെ ഇടപെടലില്‍ അല്‍ഖര്‍ജില്‍ ഖബറടക്കി. കഴിഞ്ഞ 22 വര്‍ഷമായി അല്‍ഖര്‍ജിലെ ഒരു വര്‍ക്ക്‌ഷോപ്പില്‍ വെല്‍ഡര്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു ഇസ്റാര്‍ അഹമ്മദ്.

ജോലി ചെയ്ത് കൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി മരണമടയുകയായിരുന്നു. ഉത്തര്‍പ്രദേശിലെ സദര്‍ജോണ്‍പൂര്‍ സ്വദേശികളായ പരേതരായ ഫൈലൂഷ് - സാബിറ കാര്‍തൂണ്‍ ദമ്പതികളുടെ മകനാണ്. ഭാര്യ ഷമ്മി നിസ അഞ്ചുകുട്ടികള്‍. കുടുംബത്തിന്റെ സമ്മതത്തോടെ അല്‍ ഖര്‍ജ് ഖബര്‍സ്ഥാനില്‍ കേളി അല്‍ ഖര്‍ജ് ഏരിയ ജീവകാരുണ്യ വിഭാഗത്തിന്റെ  നേതൃത്വത്തില്‍ സംസ്‌കാരം നടത്തി.
 

Share this story