ആനകളും പരസ്പരം പേരു വിളിച്ച് അഭിസംബോധന ചെയ്യുമെന്ന് പഠനം; കൂടുതൽ അറിയാം

elephant

മനുഷ്യർ പരസ്പരം  പേരു വിളിച്ച് അഭിസംബോധന ചെയ്യുന്നതിന്   സമാനമായി ആഫ്രിക്കന്‍ ആനകളും പരസ്പരം അഭിസംബോധന ചെയ്യാന്‍ പ്രത്യേക ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നതായി പഠനം. 1986-2022 കാലയളവില്‍ കെനിയയിലെ അംബോസെലി നാഷണല്‍ പാര്‍ക്കിലും സാംബുറു ആന്‍ഡ് ബഫല്ലോ സ്പ്രിങ്‌സ് നാഷണല്‍ റിസര്‍വ്‌സിലുമായി നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് ജൂണ്‍ 10-ന് പുറത്തുവന്നത്. 

ആനകള്‍ക്ക് കൂട്ടത്തിലെ ഓരോ ആനയേയും പ്രത്യേകം തിരിച്ചറിയാൻ കഴിയുന്നതിനോടൊപ്പം തന്നെ അവയില്‍ ഓരോന്നിനെയും അഭിസംബോധന ചെയ്യുന്നതിന് പ്രത്യേകം ശബ്ദങ്ങളും ഉപയോഗിക്കും. ചെറിയ മുരൾച്ച പോലുള്ള ശബ്ദമാണ് ആനകള്‍ സാധാരണയായി പുറപ്പെടുവിക്കാറ്. എന്നാല്‍ ഇവയില്‍നിന്നും വ്യത്യസ്തമായിരിക്കും പരസ്പരം വിളിക്കാന്‍ ഇവ ഉപയോഗിക്കുന്ന ശബ്ദം. എന്നാലിത് ഡോള്‍ഫിനുകളും തത്തകളും ചെയ്യുന്നതുപോലെ മിമിക്രിയല്ല എന്നും നേച്ചര്‍ എക്കോളജി ആന്‍ഡ് എവല്യൂഷന്‍ ജേണല്‍ പുറത്തുവിട്ട പഠനത്തില്‍ പറയുന്നു.

Tags