ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് ; ഒരാള്‍ കൂടി പിടിയില്‍

google news
Sanjith murder case

പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതി കൂടി പിടിയിലായി. 22 ാം പ്രതി കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശി ഷെയ്ഖ് അഫ്‌സല്‍ ആണ് പിടിയിലായത്. എഎസ്പി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഷെയ്ഖ് അഫ്‌സലിനെ പിടികൂടിയത്. പൊള്ളാച്ചിയില്‍ ഭാര്യ വീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കെടുത്തയാളാണ് അഫ്‌സല്‍. കേസില്‍ ഇതോടെ 22 പേര്‍ അറസ്റ്റിലായി.

2021 നവംബര്‍15നാണ് കൊലപാതകം നടന്നത്. ഭാര്യയോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. എലപ്പുളളി ഇടപ്പുകുളം സ്വദേശിയും തേനാരി ആര്‍ എസ് എസ് ബൗദ്ധിക് പ്രമുഖുമായ സഞ്ജിത്തിനെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് കൊലപ്പെടുത്തിയത്. കിണാശ്ശേരി മമ്പ്രത്തു വച്ചായിരുന്നു കൊലപാതകം. 24 പേരാണ് കേസില്‍ പ്രതികള്‍.

Tags