കളഞ്ഞുകിട്ടിയ പണം തിരിച്ചേല്‍പ്പിച്ച് യുവാക്കള്‍ മാതൃകയായി

uhgfvbn

കാസറഗോഡ്:    റോഡരികില്‍ നിന്നും കളഞ്ഞുകിട്ടിയ അരലക്ഷം രൂപ പോലീസിന് കൈമാറി യുവാക്കള്‍ മാതൃകയായി. കെ.പി. ആന്റ് എം.ഐ. സൊസൈറ്റി ജീവനക്കാരന്‍ ബാങ്കില്‍ നിന്നും പണം പിന്‍വലിച്ച് മടങ്ങവേ നഷ്ടപ്പെട്ട പണമാണ് മരുന്നുവാങ്ങി മടങ്ങിയ ചെമ്മനാട്ടെ ശങ്കരന്‍ അരമങ്ങാനം, രൂപേഷ് കൈന്താര്‍ എന്നിവര്‍ക്ക് ലഭിച്ചത്. പണം ഉടന്‍തന്നെ കാസറഗോഡ് ടൗണ്‍ പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.

പണംനഷ്ടപ്പെട്ടതു സംബന്ധിച്ച പരാതിനല്‍കാനെത്തിയ സംഘം സെക്രട്ടറിയെ, കളഞ്ഞുപോയ പണം ലഭിച്ചവര്‍ പോലീസില്‍ ഏല്‍പ്പിച്ചിട്ടുണ്ടെന്ന് അധികാരികള്‍ അറിയിക്കുകയായിരുന്നു. ആയത് ടൗണ്‍ പോലീസ് എസ്.ഐ. ശാര്‍ങധരന്‍, എ.എസ്.ഐ.മാരായ അരവിന്ദന്‍, രമേശന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ കൈമാറുകയും ചെയ്തു. വഴിയരികില്‍ നിന്നും ലഭിച്ച പണം ഉടമയ്ക്ക് തിരിച്ചേല്‍പ്പിച്ച യുവാക്കളുടെ നടപടിയെ പോലീസ് അധികാരികള്‍ അഭിനനന്ദിച്ചു.
 

Share this story