കണ്ണൂരിൽ പ്ര​ണ​യം ന​ടി​ച്ച് 16കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

google news
arrest1

ത​ളി​പ്പ​റ​മ്പ്: 16കാ​രി​യെ പ്ര​ണ​യം ന​ടി​ച്ച് പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ യു​വാ​വി​നെ  അ​റ​സ്റ്റു​ചെ​യ്തു. ആ​ല​ക്കോ​ട് നെ​ല്ലി​പ്പാ​റ സ്വ​ദേ​ശി മു​ട്ട​ത്ത് സി​ത്തു​ജോ​സ​ഫി​നെ​യാ​ണ്​ (28) ത​ളി​പ്പ​റ​മ്പ് ഇ​ൻ​സ്പെ​ക്ട​ർ ബെ​ന്നി ലാ​ൽ പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റു​ചെ​യ്ത​ത്. ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട ത​ളി​പ്പ​റ​മ്പ് പൊ​ലി​സ് പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന വി​ദ്യാ​ർ​ഥി​നി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. ഒ​രു​വ​ർ​ഷം മു​മ്പാ​ണ് സം​ഭ​വം.

ആ​ല​ക്കോ​ട് മെ​ക്കാ​നി​ക്കാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന സി​ത്തു​ജോ​സ​ഫ് നി​ല​വി​ൽ എ​റ​ണാ​കു​ള​ത്ത് സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ഡ്രൈ​വ​റാ​ണ്. പെ​ൺ​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് വ​ശ​ത്താ​ക്കി​യ സി​ത്തു ജോ​സ​ഫ് പ​യ്യാ​മ്പ​ലം, മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ചു​ക​ളി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

ഇ​യാ​ളു​മാ​യു​ള്ള ബ​ന്ധം ഉ​പേ​ക്ഷി​ച്ച പെ​ൺ​കു​ട്ടി​യെ പി​ന്നീ​ടും പി​ന്തു​ട​രു​ക​യും ര​ക്ഷി​താ​ക്ക​ളെ​യ​ട​ക്കം ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​തോ​ടെയാണ് കു​ട്ടി ചൈ​ൽ​ഡ്‌​ലൈ​ൻ അ​ധി​കൃ​ത​രോ​ട് പീ​ഡ​ന​വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags