സഹോദരങ്ങളുടെ മരണത്തിൽ നടുങ്ങി തളിപ്പറമ്പ്;മഞ്ഞപ്പിത്ത വ്യാപനത്തിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യ വകുപ്പ്
തളിപ്പറമ്പ്:മഞ്ഞപ്പിത്തം ബാധിച്ച് സഹോദരങ്ങൾ മരിച്ച സാഹചര്യത്തിൽ തളിപ്പറമ്പ് നഗരസഭാ പരിധിയിൽ പ്രതിരോധപ്രവർത്തനം ഊർജിതമാക്കി ആരോഗ്യവകുപ്പ്. ഒമ്പതാം വാർഡ് ഹിദായത്ത് നഗർ നിവാസികളായ 45ഉം 42ഉം വയസുള്ള യുവാക്കളാണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് ഇവർക്കും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ സി സച്ചിന്റെ നേതൃത്വത്തിലുള്ള സംഘം മരിച്ചവരുടെ വീട് സന്ദർശിച്ചു. ഡോ. അനീറ്റ കെ ജോസി, ഡോ. ലത, ഡോ. അഷ്‌റഫ്, അബ്ദുൽ ജമാൽ ടെക്നിക്കൽ അസിസ്റ്റന്റ്, എപ്പിഡാമോളോളജിസ്റ്റ് അഭിലാഷ് എന്നിവർ സംഘത്തിലുണ്ടായി.
തളിപ്പറമ്പ് നഗരസഭയിലെ കോർട്ട് റോഡിലെ ഷോപ്പിങ് കോംപ്ലക്സിലാണ് മഞ്ഞപ്പിത്തത്തിന്റെ ഉറവിടം കണ്ടെത്തിയത്. ഇവിടുത്തെ ടെക്‌സ്‌റ്റയിൽ ഷോപ്പ്, ട്യൂഷൻ സെന്റർ, മറ്റുകടകൾ, ഒരു ജ്യൂസ് ഷോപ്പ് എന്നിവിടങ്ങളിലെ ജീവനക്കാരിലാണ് ഹെപ്പറ്റെറ്റിസ് എ ആദ്യം റിപ്പോർട്ട് ചെയ്തത്.