പത്തനംതിട്ടയിൽ ഇന്ന് യെല്ലോ അലർട്ട്

rain

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത. പത്തനംതിട്ടയിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ട്.  ജില്ലയില്‍ 64.5 മുതല്‍ 111.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം. കോമറിന് തീരത്തായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം. ഞായറാഴ്ചയോടെ തെക്കൻ ആൻഡമാൻ കടലിലേക്കും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലേക്കും കാലവർഷം എത്തിച്ചേർന്നേക്കും.

 കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരം, പത്തനംതിട്ട അടക്കമുള്ള ജില്ലകളില്‍ ശക്തമായ മഴ പെയ്തിരുന്നു. മലയോരമേഖലയിലും ഇടനാടുകളിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനത്തില്‍ പറയുന്നത്.

Tags