കണ്ണൂരിൽ ബൈക്കിൽ നിന്ന് തെറിച്ച് വീണ് പരുക്കേറ്റ മധ്യവയസ്ക മരണമടഞ്ഞു
Mon, 16 Jan 2023

കൂത്തുപറമ്പ് : കണ്ണവം വെളുമ്പത്ത് ബൈക്കിൽ നിന്ന് തെറിച്ച് വീണ് മധ്യവയസ്ക മരിച്ചു.ഈസ്റ്റ് വളള്യായിയിലെ മണപ്പാട്ടി കനക(51)യാണ് മരിച്ചത്. കണ്ണവത്ത് നിന്ന് ജോലി കഴിഞ്ഞ് ചെറുവാഞ്ചേരി ഭാഗത്തേക്ക് പോകുന്ന വഴിയാണ് വെളുമ്പത്ത് വച്ച് പുറകിലിരുന്ന കനക തെറിച്ച് വീണത്.പരേതനായ നാരായണനാണ് ഭർത്താവ്.മക്കൾ:രാഹുൽ,റിയ.സഹോദരങ്ങൾ :രാഘവൻ,ശ്രീധരൻ, ശാരധ,ശാന്ത,ലീല,കമല,വത്സല, ഷൈലജ,
പരേതരായ യെശോദ, സരോജിനി.