വയനാട്ടിലും ഇനി സുഭിക്ഷ ഹോട്ടലുകളുടെ രുചിപ്പെരുമ
wayanadsubikshahotel

വയനാട് : സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സുഭിക്ഷ ഹോട്ടല്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി. ആര്‍. അനില്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.

20 രൂപ നിരക്കില്‍ ഉച്ചഭക്ഷണവും മിതമായ നിരക്കില്‍ മറ്റ് വിഭവങ്ങളും നല്‍കുന്ന പദ്ധതി എല്ലാ നിയോജക മണ്ഡലങ്ങളിലും ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. 'വിശപ്പുരഹിതം നമ്മുടെ കേരളം' എന്ന സന്ദേശവുമായാണ് സുഭിക്ഷ ഹോട്ടലുകളുടെ പ്രവര്‍ത്തനം.

കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ സുഭിക്ഷ ഹോട്ടല്‍ ഉദ്ഘാടനം ചുണ്ടേലില്‍ എം.എല്‍.എ ടി. സിദ്ദിഖ് നിര്‍വ്വഹിച്ചു. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ്, താലൂക്ക് സപ്ലൈ ഓഫീസര്‍ എ.കെ. റജീന, ജില്ലാ സപ്ലൈ ഓഫീസ് സീനിയര്‍ സൂപ്രണ്ട് ജയിംസ് പീറ്റര്‍, ഷാജിമോന്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
 
സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ സുഭിക്ഷ ഹോട്ടല്‍   ഉദ്ഘാടനം മിനി സിവില്‍ സ്റ്റേഷന്‍ കോംപൗണ്ടിലെ ക്യാന്റീന്‍ കെട്ടിടത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍  ടി.കെ. രമേശ് നിര്‍വ്വഹിച്ചു. ഭക്ഷ്യകമ്മീഷന്‍ അംഗം എം. വിജയലക്ഷമി, സഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ എല്‍.സി. പൗലോസ്, ജില്ലാ സപ്ലൈ ഓഫീസര്‍ പി.വി. ജയപ്രകാശ്, സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാര്‍ വി.കെ. ഷാജി, ലിഷ ടീച്ചര്‍, കെ. സുപ്രിയ, സാലി പൗലോസ്, ടോം ജോസ് വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

Share this story