സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ വയനാട്ടിലെ കോളനികള്‍ സന്ദര്‍ശിച്ചു
Sat, 14 May 2022

വയനാട് : സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ വൈത്തിരി താലൂക്കിലെ അരണമല, ശേഖരന്‍ കുണ്ട് എന്നീ ആദിവാസി ഗോത്രവര്‍ഗ കോളനികള്‍ സന്ദര്‍ശിച്ചു. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമപ്രകാരമുള്ള അവകാശങ്ങള്‍ ഗോത്രവര്‍ഗ ജനതയ്ക്ക് ഉറപ്പുവരുത്തുകയും അവയെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിന്റെയും ഭാഗമായായിരുന്നു കമ്മീഷന്റെ സന്ദര്‍ശനം.
സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ചെയര്‍മാന്‍ കെ വി. മോഹന്‍കുമാര്‍, കമ്മീഷന്‍ മെമ്പര്‍മാരായ അഡ്വ. വിജയലക്ഷ്മി സബിത ബീഗം, അഡ്വ പി വസന്തം, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കമ്മീഷനോടൊപ്പമുണ്ടായിരുന്നു.