യുവജന ദിനം: സെമിനാർ നടത്തി
Jan 14, 2024, 17:41 IST
വയനാട് : കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തിൽ യുവജന ദിനം ആചരിച്ചു. ജനാധിപത്യവും യുവജനങ്ങളും എന്ന വിഷയത്തിൽ സെമിനാർ നടത്തി. ദ്വാരക ഗുരുകുലം കോളേജിൽ നടന്ന സെമിനാർ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.
യുവജനക്ഷേമ ബോർഡ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ വി.വിനോദൻ അധ്യക്ഷനായി. സുരേഷ് ബാബു വിഷയാവതരണം നടത്തി. ഗുരുകുലം കോളേജ് പ്രിൻസിപ്പൽ ഷാജൻ ജോസ്, അവളിടം ജില്ലാ കോർഡിനേറ്റർ അനിഷ സുരേന്ദ്രൻ, യുവജന ക്ഷേമ ബോർഡ് ബ്ലോക്ക് കോർഡിനേറ്റർ മുഹമ്മദ് കെ അഷ്‌റഫ് തുടങ്ങിയവർ സംസാരിച്ചു.