യൂത്ത് കോൺഗ്രസിൻ്റെ എസ്.പി. ഓഫീസ് മാർച്ചിനിടെ സംഘർഷം: പ്രവർത്തകർ ബാരിക്കേഡ് മറികടന്നു

SP of Youth Congress Clash during office march: Activists cross barricade


കൽപ്പറ്റ: യൂത്ത് കോൺഗ്രസിൻ്റെ എസ്.പി. ഓഫീസ് മാർച്ചിനിടെ സംഘർഷം:  പ്രവർത്തകർ ബാരിക്കേഡ് മറികടന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട്  രാഹുൽ മാങ്കൂട്ടത്തിനെ സെക്രട്ടറിയേറ്റ് മാർച്ചിൻ്റെ പേരിൽ   വീട്ടിൽ  കയറി  അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധങ്ങളുടെ ഭാഗമായാണ്  യൂത്ത് കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി കൽപ്പറ്റയിൽ എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്തിയത്. ജില്ലാ  പ്രസിഡണ്ട്  അമൽജോയിയുടെ നേതൃത്വത്തിൽ നൂറോളം പ്രവർത്തകർ മാർച്ചിൽ അണിനിരന്നു.

പ്രവർത്തകർ  പ്രതിഷേധ മാർച്ചിനിടെ ബാരിക്കേഡ് മറികടന്നു. എസ്.പി.ഓഫീസിലേക്ക് കടക്കാൻ ശ്രമിച്ചവരെ പോലീസ് പിടികൂടി വാഹനത്തിൽ കയറ്റാൻ ശ്രമിച്ചു.ഇതിനിടെ കൂടുതൽ പ്രവർത്തകരും ജില്ലാ ഭാരവാഹികളും ബാരിക്കേഡ് മറികടന്ന് പിടികൂടിയവരെ പോലീസ് മർദ്ദിച്ചുവെന്നാരോപിച്ച് അവരെ വിട്ടുകിട്ടണെുന്നാവശ്യപ്പെട്ടതാണ് സംഘർഷത്തിനിടയാക്കിയത് .കൽപ്പറ്റ ഡി.വൈ.എസ്.പി. ടി.എൻ.സജീവൻ്റെയും വയനാട് സൈബർ പോലീസ് എസ്.എച്ച്.ഒ ഷജു ജോസഫിൻ്റെയും  കൽപ്പറ്റ എസ്.എച്ച്.ഒ.യുടെയും നേതൃത്വത്തിൽ വലിയൊരു സംഘം പോലിസ് സ്ഥലത്തുണ്ടായിരുന്നു. പിന്നിട് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ.  ,ഐ.എൻ.ടി.യു സി. വയനാട് ജില്ലാ പ്രസിഡണ്ട് പി.പി. ആലി എന്നിവർ സ്ഥലത്തെത്തി പോലീസുമായി ചർച്ച നടത്തി. തുടർന്ന് സമരം ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.  

 സി.പി.എമ്മിലെയും ഡി.വൈ.എഫ്.ഐ.യിലെയും ഒരു വിഭാഗവും പോലീസിലെ ഒരു വിഭാഗവും മുഖ്യമന്ത്രി പിണറായി വിജയന് എതിരാണന്നും അതുകൊണ്ടാണ് കേരളത്തിലുടനീളം പ്രകോപനമുണ്ടാക്കുന്നതും പ്രശ്നങ്ങളുണ്ടാക്കുന്നതെന്നും ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ പറഞ്ഞു.  യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അമൽജോയി, അരുൺദേവ് ,  ഹർഷൽ കോനാടൻ, ലിജോ പൊടിമറ്റം, ഇ.എം.ലെനീഷ്, മുഹമ്മദ് സ്വാലിഹ്, അജ്മൽ വെള്ളമുണ്ട, മുത്തലിബ് പഞ്ചാര, എബിൻ മുട്ടപ്പള്ളി, ജഷീർ, ഡിൻ്റോ ജോസ്,  തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമരം നടന്നത്.

Tags