ലോക പുകയിലരഹിത ദിനം ; വയനാട് ജില്ലാതല ഉദ്ഘാടനവും പരിശീലനവും സംഘടിപ്പിച്ചു

google news
ssss

ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യം, നാഷണല്‍ ടുബാക്കോ കണ്‍ട്രോള്‍ പ്രോഗ്രാമിന്റെ സംയുക്താഭിമുഖ്യത്തില്‍ ലോക പുകയിലരഹിത ദിനം ജില്ലാതല ഉദ്ഘാടനവും പരിശീലനവും സംഘടിപ്പിച്ചു. മാനന്തവാടി സെന്റ് മേരീസ് കോളേജില്‍ നടന്ന ജില്ലാതല പരിപാടി ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ സമീഹ സൈതലവി ഉദ്ഘാടനം ചെയ്തു. പുകയില- ലഹരി വിരുദ്ധ റാലി മാനന്തവാടി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ജാന്‍സി മാത്യു ഫ്‌ളാഗ് ഓഫ് ചെയ്തു. പനമരം ഗവ നഴ്‌സിങ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 'പുകയില കമ്പനികളുടെ ഇടപെടലില്‍ നിന്ന് നമ്മുടെ കുട്ടികളെ രക്ഷിക്കുക' എന്ന പ്രമേയം ആസ്പദമാക്കി തീമാറ്റിക് ഡാന്‍സ് അവതരിപ്പിച്ചു.

സെന്റ് മേരീസ് കോളേജ് പ്രിന്‍സിപ്പാള്‍ റെന്നി തോമസ് അധ്യക്ഷയായ പരിപാടിയില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ പ്രിയ സേനന്‍, ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ പി.എസ് സുഷമ, ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ.എച്ച് സുലൈമാന്‍, ജനമൈത്രി സിവില്‍ എക്‌സൈസ് ഓഫീസര്‍ മന്‍സൂര്‍ അലി, പി.പി യൂണിറ്റ് മെഡിക്കല്‍ ഓഫീസര്‍ ബി.എച്ച് ഹയറുന്നിസ, ജില്ലാ എജ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, ജില്ലാ ലാബ് ഓഫീസര്‍ എ.എന്‍ ഷീബ, പനമരം ഗവ നഴ്‌സിങ് സ്‌കൂള്‍ ട്യൂട്ടര്‍ ഷിജി ചാക്കോ, സെന്റ് മേരീസ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ത്രേസ്യാമ്മ ജോണ്‍, ആന്‍സ്, വിദ്യാര്‍ത്ഥി പ്രതിനിധികളായ ആര്യനന്ദ, ഷഹന തുടങ്ങിയവര്‍ സംസാരിച്ചു.
 

Tags