'വിമന്‍ ഓണ്‍ വീല്‍സ് ' ; വനിതകള്‍ക്കുള്ള ഇരുചക്ര വാഹന വിതരണം ആരംഭിച്ചു

google news
aaaa

കല്പറ്റ : നാഷണല്‍ എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍ ജില്ലയിലെ വിവിധ സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന 'വിമന്‍ ഓണ്‍ വീല്‍സ്' പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ വിതരണം ചെയ്യുന്ന 200 സ്‌കൂട്ടറുകളുടെ വിതരണ ഉദ്ഘാടനം ദേശീയ ചെയര്‍മാന്‍ കെ. എന്‍ ആനന്ദകുമാര്‍ നിര്‍വഹിച്ചു.അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന വനിതകള്‍ക്ക്  50 ശതമാനം സബ്‌സിഡിയോടു കൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്.നാഷണല്‍ എന്‍ജിഒ കോണ്‍ഫഡറേഷന്‍ നാഷണല്‍ കോഡിനേറ്റര്‍ അനന്തു കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എം എം അഗസ്റ്റിന്‍ അധ്യക്ഷനായിരുന്നു.

ജില്ലാ സെക്രട്ടറി സി. കെ.ദിനേശന്‍, വര്‍ഗ്ഗീസ് പാറതോട്ടം,സിസ്റ്റര്‍ മേരി നിഷ എന്നിവര്‍ സംസാരിച്ചു. തയ്യല്‍ മെഷിന്‍, കോഴിക്കൂട്, വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ് ടോപ് എന്നി പദ്ധതികളും ഇതിന്റെ ഭാഗമായി നടപ്പിലാക്കി വരുന്നുണ്ട്.വയനാട് ജില്ലയില്‍ ജോയിന്റ് വോളണ്ടറി ആക്ഷന്‍ ഫോര്‍ ലീഗല്‍ ആര്‍ട്ടര്‍നേറ്റീവ്‌സ് - ജ്വാല, പാറതോട്ടം കര്‍ഷക വികസനസമിതി, വിമന്‍ വെല്‍ഫയര്‍ അസോസിയേഷന്‍,ആര്‍ഷഭാരത് എന്നീ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലാണ് ജില്ലയില്‍ പദ്ധതികള്‍ നടപ്പിലാക്കുന്നത്.

Tags