വയനാട് ഉരുൾപൊട്ടൽ ; വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

Wayanad Landslide; Certificates were distributed to the students
Wayanad Landslide; Certificates were distributed to the students

വയനാട് :  മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ട കാലിക്കറ്റ് സര്‍വകലാശാല, ടെക്നിക്കല്‍ എഡുക്കേഷന്‍ സ്ഥാപനങ്ങളില്‍ പഠിച്ച 30 വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

 ദുരന്തബാധിതാ പ്രദേശത്തെ വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനത്തിന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സഹായമുണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്  മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു. കല്‍പ്പറ്റ എന്‍.എം.എസ്.എം.ഗവ കോളേജില്‍ നടന്ന പരിപാടിയില്‍ മന്ത്രി ഓണ്‍ലൈനായി പങ്കെടുത്തു. 

ടെക്നിക്കല്‍ എഡുക്കേഷന്‍ ഡയറക്ടര്‍ പി.ആര്‍ ഷാലിജ് പരിപാടി ഉദ്ഘാടനം ചെയ്തു. പുസ്തകം നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് കാലിക്കറ്റ് സര്‍വകലാശാല സെന്‍ട്രല്‍ കോര്‍പ്പറേറ്റീവ് സ്റ്റോര്‍ സെക്രട്ടറി പി.കെ ബവേഷ് പുസ്തകങ്ങള്‍ വിതരണം ചെയ്തു.  ഹയര്‍ എഡ്യുക്കേഷന്‍ സെല്ലിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ എന്‍.എം.എസ്.എം.ഗവ കോളേജില്‍ നടന്ന പരിപാടിയില്‍ കാലിക്കറ്റ് സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ ഡോ ഗോഡ്വിന്‍ സാമ്രാജ് അധ്യക്ഷനായി.

 ടെക്നിക്കല്‍ എഡ്യുക്കേഷന്‍ ജോയിന്റ് കണ്‍ട്രോളര്‍ എ.കെ മുഹമ്മദ് അസിര്‍, കോളേജ് വിദ്യാഭ്യാസ വിഭാഗം കോഴിക്കോട് റീജണല്‍ ഡയറക്ടറേറ്റ് ജോയിന്റ് കണ്‍ട്രോളര്‍ സുരേഷ് കുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഷെറീന കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ സുബിന്‍ പി ജോസഫ്, ഹയര്‍ എഡ്യുക്കേഷന്‍ കോ-ഓര്‍ഡിനേഷന്‍ സെല്‍ നോഡല്‍ ഓഫീസര്‍ സോബിന്‍ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.

Tags