വയനാട് ജില്ലയിലെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വാക്സിനേഷന്‍ നല്‍കി

google news
gfc

വയനാട് : ജില്ലയിലെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് മാനന്തവാടി ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വാക്‌സിനേഷന്‍ നല്‍കി. ആശുപത്രി സൂപ്രണ്ട് ഡോ വി.പി രാജേഷ് സുലൈമാന്‍ അലിഹാജിക്ക് ഓറല്‍ പോളിയോ നല്‍കി വാക്സിനേഷന്‍ നിര്‍വ്വഹിച്ചു.

പരിപാടിയില്‍ ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. ജെറിന്‍.എസ്.ജെറോഡ്, പിപി യൂണിറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ ബി.എച്ച് ഹൈറുന്നിസ, ജില്ലാ മാസ്മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ഡോ സി. സക്കീര്‍, ഡോ. ഐ.കെ റൈജിഷ് ലാല്‍, എം സിഎച്ച് ഓഫീസര്‍ കെ.എം നബീസ, ജില്ലാ ഹജ്ജ് ട്രെയിനിങ് കോ-ഓര്‍ഡിനേറ്റര്‍ ജമാലുദീന്‍ സഅദി, പി.പി മൂസ, സി.എം മേരി, സലീം അയാത്ത്, എം.ജെ സജോയ്, പി.കെ മറിയു, സ്നോബി അഗസ്റ്റിന്‍, പി ഷിഫാനത്ത് എന്നിവര്‍ പങ്കെടുത്തു.
 

Tags