വയനാട് മേപ്പാടിയിൽ ബൈക്ക് ടെലിഫോൺ തൂണിലിടിച്ച് അപകടം ; യുവാവ് മരിച്ചു

google news
meppadi

മേപ്പാടി : വയനാട് മേപ്പാടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ ടെലിഫോൺ തൂണിലിടിച്ച് യുവാവ് മരിച്ചു. റിപ്പൺ പുതുക്കാട് മുഹമ്മദ് റാഫിയാണ് മരിച്ചത്.

സഹയാത്രികൻ ചേരമ്പാടി ഷിബിൽ ഷാൻ പരിക്കുകളോടെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. റിപ്പൺ 52ലാണ് അപകടം.

റോഡിൽ ജീപ്പ് തിരിക്കാൻ ശ്രമിക്കുന്നതിനിടെ മറുവശത്തുനിന്ന് എത്തിയ ബൈക്ക് വെട്ടിച്ച് മാറ്റിയപ്പോൾ നിയന്ത്രണം വിട്ട് റോഡരികിലെ തൂണിൽ ഇടിക്കുകയായിരുന്നു. അപകടത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു.

 

 

Tags