വിശ്വനാഥന്റെ മരണം സമഗ്ര അന്വേഷണം വേണം: ഐ സി ബാലകൃഷ്ണൻ എം എൽ എ

google news
fg


സുൽത്താൻ ബത്തേരി: കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് തൂങ്ങിമരിച്ചതായി കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥൻ്റെ മരണത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണം തൃപ്തികരമല്ല    ക്രൈംബ്രാഞ്ച് കേസന്വേഷണം അവസാനിപ്പിച്ചതിലും വിശ്വനാഥൻ വ്യക്തിപരമായ വിഷമത്തെ ത്തുടർന്ന് ആത്മഹത്യ ചെയ്തതാ ണെന്നുമുള്ള അന്വേഷണത്തിലെ കണ്ടെത്തലിനെയും കുടുംബവും തള്ളിക്കളഞ്ഞ സാഹചര്യമാണുള്ളത് കൃത്യമായ അന്വേഷണം നടത്താതെയാണ് ക്രൈബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്
എന്നാൽ, ആത്മഹത്യ എന്ന കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസിൻ്റെ മുൻവി ധിതന്നെയാണ് ക്രൈംബ്രാഞ്ചും അന്വേഷണത്തിൽ സ്വീകരിച്ചത്. വിശ്വനാഥന്റെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും ഐസി ബാലകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു.
 

Tags