വയനാടിൻ്റെ ഹരിത കവാടത്തിൽ വിസ്മയലോകം തുറന്ന് അൾട്ര പാർക്ക് ലക്കിടിയിൽ പ്രവർത്തനം ആരംഭിച്ചു

google news
gfh


കൽപ്പറ്റ: വയനാടിന്റെ ടൂറിസം മേഖലയിൽ പുത്തൻ അനുഭവം പകർന്ന് ആധുനിക സംവിധാനങ്ങളോടെ വയനാട് അൾട്രാ പാർക്ക് ലക്കിടിയിൽ  പ്രവർത്തന സജ്ജമായി.
 സാമൂഹിക ,രാഷ്ട്രീയ സാംസ്ക്കാരിക മേഖലകളിലെ നിരവധി പ്രവർത്തകർ പങ്കെടുത്ത പ്രത്യേക ചടങ്ങിൽ കൽപ്പറ്റ എംഎൽഎ  ടി.സിദ്ധീഖ്  പാർക്കിൻ്റെ ഗ്രാൻ്റ് ഓപ്പണിങ്ങ് ഉത്ഘാടനം നിർവഹിച്ചു.കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തംഗം വി.ഉഷാകുമാരി അധ്യക്ഷയായി.സി പി ഐ എം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ,ടൂറിസം ഡെപ്യുടി ഡയറക്ടർ പ്രഭാത് ടി.വി,
വൈത്തിരി പഞ്ചായത്ത് പ്രസിഡൻ്റ് എം.വി വിജേഷ്, വൈത്തിരി പഞ്ചായത്തംഗം  ജ്യോതിഷ്കുമാർ ,പി .പി അലി, എൻ ഒ ദേവസി, ഫാദർ ഫ്രാൻസൻ ചെരുമാൻ തുരത്തിൽ, റസാഖ് കൽപ്പറ്റ എന്നിവർ സംസാരിച്ചു.


 ഇൻഡ്യയിലെ ആദ്യത്തെ മൾട്ടി ആക്ടിവിറ്റി ഗ്ലാസ് ബ്രിഡ്ജിൻ്റെയും, കേരളത്തിലെ ആദ്യത്തെ ബൻജി ഫ്ലാൻ്റ്ഫോമിൻ്റയും പ്രവർത്തന  ഉദ്ഘാടനം ടി.സിദ്ധീഖ് എം എൽ എ നിർവഹിച്ചു.
പൂർണ്ണമായും സൗജന്യമായാണ് ആദ്യ ദിനം പാർക്ക് സഞ്ചാരികളെ വരവേറ്റത്.മുപ്പത് മീറ്റർ ഉയരത്തിൽ 43 മീറ്റർ നീളത്തിലുമുള്ള ഗ്ലാസ് ബ്രിഡ്ജും150 മീറ്റർ ഉയരത്തിൽ നിന്ന് താഴെക്ക് കുതിക്കുന്ന ബൻജിജൻ മ്പ് ആദ്യ ദിനമെത്തിയ സഞ്ചാരികൾക്ക് അത്ഭുത കാഴ്ച്ചകളായി.


സൂപ്പർമാൻ സിംഗ്, ബാലിസ്വിംഗ്, കപ്പിൾ സ്വിംഗ്, ഫാമിലി സ്വിംഗ്, ഫ്ലൈയിംഗ് ഫോക്സ്, റൈയിൻ ഡാൻസ്, കിഡ്ക്കോവ്, സെരേനിറ്റി ഹെവൻ, തുടങ്ങി ഒട്ടേറെ വൈവിധ്യാനങ്ങളുടെ റൈഡുകളാണ് അൾട്രാ പാർക്കിൽ വയനാടിലേക്ക് എത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത്.താമശ്ശേരി ചുരം വ്യു പോയിൻ്റിനും പുക്കോട് തടാകം, എൻ ഊര് പൈതൃകഗ്രാമത്തിനും മധ്യേ ദേശീയപാതയുടെ അരികിലാണ് അൾട്രാ പാർക്ക്.

Tags