വികസിത് ഭാരത് സങ്കൽപ് യാത്രയുടെ വയനാട് ജില്ലയിലെ നഗരപര്യടനം ഇന്ന് സമാപിച്ചു

google news
ssss

വയനാട് : വികസിത് ഭാരത് സങ്കൽപ് യാത്രയുടെ വയനാട് ജില്ലയിലെ നഗരപര്യടനം സുൽത്താൻ ബത്തേരി ബീനാച്ചിയിലെ സമ്മേളനത്തോടെ അവസാനിച്ചു. വയനാട് ജില്ലാ ലീഡ് ബാങ്ക് മാനേജർ ബിബിൻ മോഹൻ  അദ്ധ്യക്ഷത വഹിച്ച സമ്മേളനം ശ്രീമതി എൻ , ഈ സഫിയ ഡയറക്ടർ കൃഷി വിജ്ഞാന കേന്ദ്രം ഉദ്ഘാടനം ചെയ്തു. ബേസിൽ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഹാരീഷ് ചീഫ് മാനേജർ കാനറ ബാങ്ക് സുൽത്താൻബത്തേരി, എന്നിവർ വിവിധ ജനോപകാരപ്രദമായ പദ്ധതികളെ ക്കുറിച്ച് ഉപഭോക്താക്കൾക്ക് അറിവ് പങ്കു വെച്ചു.

ശ്രീമതി സിന്ധു വി ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ സങ്കൽപ്  പ്രതിജ്ഞചൊല്ലിക്കൊടുത്തു, ജീവിതശൈലീ രോഗനിർണ്ണയ ക്യാമ്പ് കേന്ദ്രാവിഷ്ക്കൃത വായ്പ, പെൻഷൻ പദ്ധതികളിൽ ചേരുന്നതിനുള്ള  സൗകര്യം എന്നിവയും ഒരുക്കിയിരുന്നു. വികസിത് ഭാരത് സങ്കൽപ് യാത്രയുടെ വയനാട് ജില്ലയിലെ വളരെ ജനോപകാരപ്രദവും വിജയകരവുമായ പര്യടനം ഇതോടുകൂടി അവസാനിച്ചു.

Tags