വികസിത് ഭാരത് സങ്കല്പ് യാത്ര വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിൽ പര്യടനം നടത്തി

google news
ssss

വയനാട് : കേന്ദ്രാവിഷ്കൃത  ക്ഷേമ പദ്ധതികൾ ജനങ്ങളിലെത്തിക്കുന്നതിനായി സംഘടിപ്പിക്കുന്ന വികസിത് ഭാരത് സങ്കല്പ് യാത്ര വയനാട് ജില്ലയിലെ വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിൽ  പര്യടനം നടത്തി. ശ്രീ ബിബിൻ മോഹൻ LDM വയനാട്, അദ്ധ്യക്ഷത വഹിച്ച സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി മുഖ്യാഥിതിയായിരുന്നു. സുരേന്ദ്രൻ, റീജ്യണൽ മാനേജർ KGB, ജിഷ വി, നബാർഡ്, കോകില, കൃഷി ഓഫീസർ , ഉലഹന്നാൻ, പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്, സന്തോഷ്, ഭാരത് ഗ്യാസ് , ജിഷ്ണു വ്യവസായ വകുപ്പ്, അഭിലാഷ് FPO എന്നിവർ ജനോപകാരമായ വിവിധ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.

പി.എം ഉജ്ജ്വല യോജന പ്രകാരം പുതിയ സൗജന്യ പാചകവാതക കണക്ഷനുകൾ  വിതരണം ചെയ്തു. വിവിധ പെൻഷൻ പദ്ധതികളിൽ ഗ്രാമീണരെ ചേർക്കുന്ന പരിപാടിയും സംഘടിപ്പിച്ചിരുന്നു. ജോർജ്ജ് കക്കാരകുന്നേൽ മികച്ച കർഷകൻ, ബാലൻ, ക്ഷീര കർഷകൻ, കുഞ്ഞികൃഷ്ണൻ എമ്പ്രാന്തിരി, രമ്യ ബെസ്റ്റ്  എന്റ്രപെണർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. നാളെ തൊണ്ടർനാട് ഗ്രാമ പഞ്ചായത്തിലാണ് വികിസിത് ഭാരത് സങ്കല്പ് യാത്ര.

Tags