വികസിത് ഭാരത് സങ്കല്പ് യാത്ര തൊണ്ടർനാട് ഗ്രാമ പഞ്ചായത്തിൽ പര്യടനം നടത്തി

google news
ssss

വയനാട് : കേന്ദ്രാവിഷ്കൃത ജനക്ഷേമ പദ്ധതികൾ ജനങ്ങളിലെത്തിക്കുന്നതിനായി സംഘടിപ്പിക്കുന്ന വികസിത് ഭാരത് സങ്കല്പ് യാത്ര (റൂറൽ ) വയനാട് ജില്ലയിലെ തൊണ്ടർനാട് ഗ്രാമ പഞ്ചായത്തിൽ പര്യടനം നടത്തി. വയനാട് LDM ബിബിൻ മോഹൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.

 വിവിധ ബാങ്കുകളെയും കൃഷി വകുപ്പ്, കൃഷി വിജ്ഞാൻ കേന്ദ്ര തുടങ്ങിയ വകുപ്പുകളെയും പ്രതിനിധീകരിച്ചെത്തിയ പ്രതിനിധികൾ പദ്ധതികൾ വിശദീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗുണഭോക്താക്കളെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്തു  സംസാരിച്ചത് പരിപാടിയിൽ തത്സമയം പ്രദർശിപ്പിച്ചു.

ഉജ്ജ്വല   യോജന പ്രകാരം സൗജന്യ ഗ്യാസ് കണക്ഷൻ വിതരണം നടത്തി. കേന്ദ്ര ഗവൺമെന്റിന്റെ വിവിധ പദ്ധതികളിൽ ഗുണഭോക്താക്കളെ ചേർക്കുന്നതിന് പരിപാടികൾ സംഘടിപ്പിച്ചിരുന്നു . വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു.
 

Tags