വികസിത് ഭാരത് സങ്കല്പ് യാത്ര മുട്ടിൽ ഗ്രാമ പഞ്ചായത്തിൽ നടത്തി

google news
sss

വയനാട് : വയനാട് ജില്ലയിലെ വികസിത് ഭാരത് സങ്കല്പ് യാത്ര ഇന്ന് മുട്ടിൽ ഗ്രാമ പഞ്ചായത്തിൽ പര്യടനം നടത്തി.. ലീഡ് ഡിസ്ട്രിക്ട് ബാങ്ക് മനേജർ ബിബിൻ മോഹൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനം മുട്ടിൽ ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ.ബി, ബഷീർ ഉദ്ഘാടനം ചെയ്തു. പത്മശ്രീ അവാർഡ് ജേതാവ് ഡോക്ടർ ധനജ്ഞയ് ദാമോദർസഗ്ദേവ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.  കോഫി ബോർഡ് ഡയറക്ടർ സുരേഷ്  അരിമുണ്ട, വി ജിഷ . AGM നബാർഡ്, മൻസൂർ കേരള ബാങ്ക് മാനേജർ ,ഹന്ന ഫാത്തിമ FACT, അരവിന്ദ് കൃഷി വിജ്ഞാന കേന്ദ്രം, സ്വാതി സാബു അഗ്രികൾച്ചർ ഓഫീസർ ,

എൽദോസ് വിൽസൺ DIC, ശശിധരൻ നായർ ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ , വർഗീസ് PM ഉജ്ജ്വല യോജന , P T വേണു HLL Life care limited എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ടു് സംസാരിച്ചു. പി എം . ഉജ്ജ്വല യോജന പ്രകാരമുള്ള സൗജന്യ ഗ്യാസ് വിതരണവും ഉണ്ടായിരുന്നു . വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു. കാർഷിക അവാർഡ് ജേതാക്കൾ, സംരംഭകരായി  വിജയം കൈവരിച്ചവർ വിവിധ കായിക മൽസരങ്ങളിൽ അവാർഡ് ജേതാക്കളായവർ എന്നിവരെ ചടങ്ങിൽ ആദരിച്ചു
 

Tags