വികസിത് ഭാരത് സങ്കല്പ് യാത്ര എടവക ഗ്രാമ പഞ്ചായത്തിൽ സംഘടിപ്പിച്ചു

google news
aaaa

വയനാട് : കേന്ദ്രാവിഷ്കൃത ക്ഷേമ പദ്ധതികൾ ജനങ്ങളിലെത്തിക്കുന്നതിനായി സംഘടപ്പിക്കുന്ന വികസിത് ഭാരത് സങ്കല്പ് യാത്ര വയനാട് ജില്ലയിലെ എടവക ഗ്രാമ പഞ്ചായത്തിലെ തോണിച്ചലിൽ സംഘടിപ്പിച്ചു. Fr. ബിജോ ഡയറക്ടർ റേഡിയോ മാറ്റൊലി ഉദ്ഘാടനം ചെയ്ത യോഗത്തിൽ.ശ്രീ.ബിബിൻ മോഹൻ LDM അദ്ധ്യക്ഷത വഹിച്ചു. FLC ശ്രീ.സുബ്രഹ്മണ്യൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശ്രീ.ജോർജ്ജ് മാസ്റ്റർ സാമൂഹ്യ പ്രവർത്തകൻ ആശംസ അർപ്പിച്ചു. ശ്രീ. ഷാജി എൻ.എം. ട്യൂബർമാൻ ഓഫ് കേരള , മാസ്റ്റർ ദർശൻ കൃഷ്ണ തായ്‌ക്വോണ്ടോ , ഐശ്വര്യ  ഫാർമേർസ് ക്ലബ് . തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.

ബിജു ജോസ് പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്, ഫാത്തിമ ഹന്ന FACT, അരവിന്ദ് റിസർച്ച് അസോസിയേറ്റ് കൃഷി വിജ്ഞാന കേന്ദ്രം, സിന്ധു അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റ് എന്നിവർ വിവിധ ജനോപകാരപ്രദമായ പദ്ധതികളെ കുറിച്ച് സംസാരിച്ചു. പി എം ഉജ്ജ്വല യോജന പ്രകാരം പുതിയ പാചക വാതക കണക്ഷനുകൾ വിതരണം ചെയ്തു. വിവിധ പെൻഷൻ യോജനകളിൽ ഗ്രാമീണരെ ചേർക്കൽ, മെഡിക്കൽ പരിശോധന ക്യാമ്പ് എന്നിവയും സംഘടിപ്പിച്ചു .

Tags