വൈത്തിരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പടിഞ്ഞാറത്തറയിൽ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു

google news
dh

വയനാട് : കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അകാരണമായി മർദ്ദിച്ച ഡി.വൈ.എഫ്.ഐ-സി.പി.എം ഗുണ്ടകളെയും പോലീസ് ക്രിമിനലുകളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് റിമാൻഡിലാക്കിയ നടപടിയിൽ പ്രതിഷേധിച്ച് വൈത്തിരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പടിഞ്ഞാറത്തറ ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു.

തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് കാള ചുവന്ന നിറം കാണുമ്പോഴുള്ള അവസ്ഥയാണ് പിണറായി വിജയന് കറുപ്പ് നിറം കാണുമ്പോൾ ഉണ്ടാകുന്നതെന്ന് പരിപാടി ഉദ്‌ഘാടനം ചെയ്ത് കൊണ്ട് വൈത്തിരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പോൾസൺ കൂവക്കൽ അഭിപ്രായപ്പെട്ടു. പിണറായി വിജയന്റെ ഗുണ്ടാമനോഭാവം ഇനിയും കോൺഗ്രസിന് നേരെ ഉണ്ടായാൽ കയ്യും കെട്ടി നോക്കി നിൽക്കില്ലെന്നും ശക്തമായി നേരിടുമെന്നും ഉദ്‌ഘാടന പ്രസംഗത്തിലൂടെ വ്യക്തമാക്കി..ഒ.ജെ മാത്യു, ശിഹാബ്, സുരേഷ് ബാബു വാളൽ, പി.കെ വർഗ്ഗീസ്, സി സി തങ്കച്ചൻ, എബിൻ മുട്ടപ്പള്ളി,വി.ജി ഷിബു, ജോണി നന്നാട്ട്, ലെനീഷ് ശകുന്തള ഷൺമുഖൻ, ജിജോെപൊടിമറ്റം,  ജോസ് പി എ, ചന്ദ്രൻ  മടത്തുവയൽ ,അനീഷ്, ജോസഫ് പുല്ലു മാരി, എബ്രഹാം കെ മാത്യു ,ആലി പോപ്പുലർ ,ഫൈസൽ വെങ്ങപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.
 

Tags