ദി അഗ്രേറിയന് ഒരുക്കങ്ങൾ പൂർത്തിയായി: യുണൈറ്റഡ് ഫാർമേഴ്സ് ആൻ്റ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വാർഷികവും കുടുംബ സംഗമവും 30-ന് വയനാട്ടിൽ

google news
dfh

വയനാട് : യുണൈറ്റഡ് ഫാർമേഴ്സ് ആൻ്റ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ  മൂന്നാം വാർഷികവും കുടുംബ സംഗമവും  30-ന് വയനാട്ടിൽ.      കൽപ്പറ്റ:  മറുനാടുകളിലെ മലയാളി കർഷകരുടെ അഖിലേന്ത്യാ സമ്മേളനം  വയനാട്ടിൽ. അഖിലേന്ത്യാ സ്വതന്ത്ര കർഷക സംഘടനയായ യുണൈറ്റഡ് ഫാർമേഴ്സ് ആൻ്റ്  പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യു.എഫ്.പി.എ.യുടെ മൂന്നാമത് വാർഷിക സമ്മേളനം 30-ന് വൈത്തിരിയിൽ  നടക്കും. ദി അഗ്രേറിയൻ 23 എന്ന പേരിലാണ് മെഗാ ഇവൻ്റും കുടുംബ സംഗമവും നടക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


 മറുനാടുകളിൽ കൃഷി ചെയ്യുന്ന മലയാളി കർഷകരെ സംസ്ഥാന സർക്കാർ പ്രവാസികളായി പരിഗണിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.  വാർഷികത്തോടനുബന്ധിച്ച്  കുടുംബ സംഗമം, സാംസ്കാരിക സമ്മേളനം, കാർഷിക - കരകൗശല പ്രദർശനം, സർഗ്ഗവേദി സദസ്സുകൾ, കലാസന്ധ്യ എന്നിവയുണ്ടാകും.   വൈത്തിരി വില്ലേജ് റിസോർട്ടിൽ നടക്കുന്ന വാർഷിക സമ്മേളനം ശനിയാഴ്ച രാവിലെ 10 മണിക്ക് ടി. സിദ്ദീഖ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. 

ഉച്ചക്ക് ശേഷം നടക്കുന്ന സാംസ്കാരിക സമ്മേളനം പദ്മശ്രീ പുരസ്കാര ജേതാവ് ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്യും.  സാഹിത്യകാരൻ ആലംങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.  ഒ.ആർ.കേളു എം.എൽ.എ പുരസ്കാര സമർപ്പണവും  ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ.  വെബ് സൈറ്റ് ഉദ്ഘാടനവും നിർവ്വഹിക്കും. സ്റ്റിനീഷ് ഇഗ്നോ നയിക്കുന്ന മ്യൂസിക്കൽ ഫ്യൂഷനും   കാസർകോട് ഉദയൻ കുണ്ടംകുഴി നയിക്കുന്ന പാട്ട് മൂലയും  മൗത്ത് പെയിൻ്റർ ജോയൽ കെ.ബിജു നയിക്കുന്ന സർഗ്ഗവേദിയും മാന്ത്രികൻ ജയൻ ബത്തേരി നയിക്കുന്ന  മാന്ത്രിക ചെപ്പും ഉണ്ടാകും. നാലായിരം കർഷകർ പരിപാടിയിൽ പങ്കെടുക്കും.  

 വാർത്താ സമ്മേളനത്തിൽ അഖിലേന്ത്യാ ചെയർമാൻ സാബു കണ്ണയക്കാം പറമ്പിൽ, അഖിലേന്ത്യാ കൺവീനർ എമിൽസൺ തോമസ്, സംഘാടക സമിതി ചെയർമാൻ വിനു വട്ടോളി,  കൺവീനർ വിനോദ് തോമസ് ,യു .എഫ് .പി .എ വൈസ് ചെയർമാൻ മുസ്തഫ  ബത്തേരി തുടങ്ങിയവർ പങ്കെടുത്തു.

Tags