സ്ട്രീറ്റ് വിത്ത് രാഹുല്‍ ഗാന്ധി' ക്യാമ്പയിന്‍ ഏപ്രില്‍ 6 ന് കല്‍പ്പറ്റയില്‍ തുടക്കം കുറിക്കും

google news
The Street with Rahul Gandhi campaign will be launched in Kalpetta on April 6

കല്‍പ്പറ്റ; രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി യു ഡി വൈ എഫ് കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ന്യായ്' പദ്ധതിയുടെ ലഘുലേഖ വിതരണവും യൂത്ത് ക്യാമ്പയിനും ഏപ്രില്‍ 6 ന് കല്പറ്റയില്‍ തുടക്കം കുറിക്കാന്‍ യു ഡി വൈ എഫ് കല്‍പ്പറ്റ നിയോജകമണ്ഡലം  നേതൃയോഗം തീരുമാനിച്ചു. 

യോഗം യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു.യൂത്ത് ലീഗ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സി ശിഹാബ് അധ്യക്ഷതവഹിച്ചു യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി പുഷ്പലത, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം പി നവാസ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അമല്‍ ജോയ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അരുണ്‍ ദേവ്, സംസ്ഥാന സെക്രട്ടറി ലയണല്‍ മാത്യു, യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ T  ഹംസ കണ്‍വീനര്‍ പി പി ആലി  യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സി എച്ച് ഫസല്‍, ഷാജി കുന്നത്ത് എന്നിവര്‍ സംസാരിച്ചു. 

യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ഡിന്‍ഡോ ജോസ് സ്വാഗതവും ഷാജി കുന്നത്ത് നന്ദിയും പറഞ്ഞു.യുഡിവൈഎഫ് കല്‍പ്പറ്റ നിയോജകമണ്ഡലം ഭാരവാഹികളായി  ചെയര്‍മാന്‍ സി ശിഹാബ്,കണ്‍വീനര്‍ ടിന്റോ ജോസ് , ട്രഷറര്‍ രോഹിത് ബോധി,കോഡിനേറ്റര്‍മാരായി ഷാജി കുന്നത്ത് , ആല്‍ഫിന്‍ എന്നിവരെ തിരഞ്ഞെടുത്തു.

Tags