പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയയാൾ റിമാൻഡിൽ

The man who sexually assaulted a minor child is in remand
The man who sexually assaulted a minor child is in remand

കൽപ്പറ്റ: നല്ലൂർനാട് പെരിങ്കുളത്ത് വീട്ടിൽ ഷംനാദ് പെരിങ്കുളത്തി(48)നെയാണ് വെള്ളമുണ്ട പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ സുരേഷ്ബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 2024 ജൂലൈ മാസം മുതൽ ഇയാൾ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തി വരികയായിരുന്നു. 

സബ് ഇൻസ്‌പെക്ടർ വിനോദ് ജോസഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനസ്, അനൂപ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Tags