വയനാട് കാപ്പ കേസിലെ പ്രതിയെ കഞ്ചാവുമായി പിടികൂടി

The accused in the Wayanad kappa case was caught with ganja
The accused in the Wayanad kappa case was caught with ganja

കല്‍പ്പറ്റ: കാപ്പ കേസിലെ പ്രതിയെ കഞ്ചാവുമായി പിടികൂടി. ലക്കിടി, തളിപ്പുഴ, രായിന്‍ മരക്കാര്‍ വീട്ടില്‍ ആര്‍. ഷാനിബ്(26)നെയാണ് കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. 17.08.2024 തീയതി വൈകിട്ടോടെയാണ് സംഭവം. കല്‍പ്പറ്റ ബൈപാസ് റോഡില്‍ വെച്ചാണ്  150 ഗ്രാം കഞ്ചാവുമായി പിടികൂടുന്നത്.

ഡി.ഐ.ജിയൂടെ ഉത്തരവ് പ്രകാരം 18.04.2024 തീയതി മുതല്‍ ഒരു വര്‍ഷത്തേക്ക് വയനാട് ജില്ലയിലേക്ക് പ്രവേശിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തി നാടു കടത്തിയ പ്രതിയാണ് ഇയാള്‍. ഇയാള്‍ക്ക് കല്‍പ്പറ്റ, വൈത്തിരി, തിരുനെല്ലി, പനമരം, പുല്‍പ്പള്ളി സ്റ്റേഷനുകളിലായി നിരവധി എന്‍.ഡി.പി.എസ് കേസുകള്‍, കവര്‍ച്ച, ഗാര്‍ഹിക പീഡനം, പോലീസ് കസ്റ്റഡിയില്‍ നിന്ന് പോലീസുകാരെ അക്രമിച്ചു രക്ഷപ്പെടല്‍ തുടങ്ങിയ കേസുകളുണ്ട്.

Tags