ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പിടികൂടി
കേണിച്ചിറ: ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പിടികൂടി. തൃശ്ശൂർ ജില്ലയിലെ മാള പുത്തൻചിറ കുപ്പൻ ബസാർ സ്വദേശിയായ ബാലന്റെ മകൻ ലിബു മോൻ എന്ന ലിബിൻ (40) നെയാണ് കേണിച്ചിറ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. എച്ച്. ഓ ടി. ജി ദിലീപ്, പോലീസ് ഉദ്യോഗസ്ഥരായ സനൽ, പ്രിൻസ് എന്നിവർ ചേർന്ന് പിടികൂടിയത്. ഇക്കഴിഞ്ഞ 22 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത് .
ഭാര്യയുമായി വഴക്കിട്ടതിനെ തുടർന്ന് വിറകുകൊള്ളി കൊണ്ട് തലക്കടിക്കുകയായിരുന്നു. ഇരിങ്ങാലക്കുട പൊറത്തിശ്ശേരിയിൽ ഭാര്യ വീട്ടിൽ വെച്ചാണ് ലിബിൻ ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം കടന്നുകളഞ്ഞത്. തുടർന്ന് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കേണിച്ചിറ സ്റ്റേഷൻ പരിധിയിലെ പാപ്ലശേരിയിൽ നിന്നും കേണിച്ചിറ പോലീസ് പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ഇയാളെ ഇരിങ്ങാലക്കുട പോലീസിന് കൈമാറി.