തപോഷ് ബസുമതാരി ഐ.പി.എസ് വയനാട് ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റു
Aug 20, 2024, 21:26 IST
കല്‍പ്പറ്റ എ.എസ്.പിയായും ഇരിട്ടി എ.എസ്.പിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
കല്‍പ്പറ്റ: വയനാട് ജില്ലാ പോലീസ് മേധാവിയായി തപോഷ് ബസുമതാരി ഐ.പി.എസ് ചുമതലയേറ്റു. സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ്് എസ്.പിയായി ചുമതല വഹിച്ചുവരുകയായിരുന്നു. മുമ്പ്, കല്‍പ്പറ്റ എ.എസ്.പിയായും ഇരിട്ടി എ.എസ്.പിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ആസാം ഗുവാഹതി സ്വദേശിയായ തപോഷ് ബസുമതാരി 2019 ഐ.പി.എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ്.