യഥാര്‍ത്ഥ പ്രവാചക സ്‌നേഹം ജീവിതത്തിലാണ് പ്രകടിപ്പിക്കേണ്ടതെന്ന് സയ്യിദ് സ്വഫ് വാന്‍ തങ്ങള്‍ ഏഴിമല
കല്‍പ്പറ്റ: യഥാര്‍ത്ഥ പ്രവാചക സ്‌നേഹം ജീവിതത്തിലാണ് പ്രകടിപ്പിക്കേണ്ടതെന്നും സ്വശരീരത്തേക്കാള്‍ അക്ഷരാര്‍ഥത്തില്‍ പ്രവാചകരെ സ്‌നേഹിച്ചവരായിരുന്നു മുന്‍ഗാമികളെന്നും ആ പാത പിന്തുടര്‍ന്ന് ജീവിതം ചിട്ടപ്പെടുത്തണമെന്നും സയ്യിദ് സ്വഫ് വാന്‍ തങ്ങള്‍ ഏഴിമല പറഞ്ഞു. ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച മീലാദ് റാലിയുടെ സമാപനത്തോടനുബന്ധിച്ച് നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് കെ.വി.എസ് ഇമ്പിച്ചിക്കോയ തങ്ങള്‍ അധ്യക്ഷനായി. സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. മൂന്ന് മണിക്ക് നോര്‍ത്ത് കല്‍പ്പറ്റ ജുമാമസ്ജിദില്‍ നടന്ന മൗലിദ് സദസിന് സയ്യിദ് മാനു തങ്ങള്‍ വെള്ളൂര്‍ നേതൃത്വം നല്‍കി. ഹാരിസ് ബാഖവി കമ്പളക്കാട് സ്വാഗതവും അശ്‌റഫ് ഫൈസി പനമരം നന്ദിയും പറഞ്ഞു.
സമസ്തയുടെയും പോഷക ഘടകങ്ങളുടെയും നേതാക്കളായ കാഞ്ഞായി മമ്മൂട്ടി മുസ്‌ലിയാര്‍, എം. ഹസന്‍ മുസ്‌ലിയാര്‍, ഇബ്‌റാഹിം ഫൈസി വാളാട്, ഇബ്‌റാഹിം ഫൈസി പേരാല്‍, ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍, പി. അബ്ദുല്ലക്കുട്ടി ദാരിമി, പി. സൈനുല്‍ ആബിദ് ദാരിമി, കെ.എ നാസര്‍ മൗലവി, മുഹ്യുദ്ദീന്‍ കുട്ടി യമാനി, നൗഷീര്‍ വാഫി വെങ്ങപ്പള്ളി, പി. സുബൈര്‍, കെ.സി മുനീര്‍, കെ. മുഹമ്മദ് കുട്ടി ഹസനി, ഹസന്‍ സഖാഫ് തങ്ങള്‍, ഫസീഹ് മാനന്തവാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.