സംസ്ഥാന ബഡ്ജറ്റിൽ വയോജനങ്ങൾക്ക് അവഗണന: വയനാട്ടിൽ 13-ന് കലക്ട്രേറ്റ് ധർണ്ണ നടത്തും

google news
dszh

വയനാട് : സംസ്ഥാന ബജറ്റിൽ വയോജനങ്ങളെ അവഗണിച്ചതിൽ പ്രതിഷേധിച്ച് കേരള സീനിയർ സിറ്റിസൺസ് ഫോറം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 13 - ന് കലക്ട്രേറ്റിലേക്ക് മാർച്ച് ധർണയും നടത്തുമെന്ന് ജില്ലാ ഭാരവാഹികൾ കൽപ്പറ്റ പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വയോജന പെൻഷൻ വർദ്ധനവ് നടപ്പിലാക്കാത്തതും, പെൻഷൻ കുടിശ്ശിക തീർത്ത് നൽകാത്തതിലും, വയോമിത്രം പദ്ധതി പഞ്ചായത്തുകളിൽ നടപ്പിലാക്കാത്തതിലും, വയോജന കമ്മീഷൻ രൂപീകരിക്കാത്തതിലും ക്ഷേമനിധി പെൻഷനുകൾ കുടിശ്ശിക നൽകാത്തതിലും പ്രതിഷേധിച്ചാണ്  മാർച്ച് നടത്തുന്നത്. രാവിലെ 10 മണിക്ക് എസ്കെഎംജെ സ്കൂ‌ൾ പരിസരത്തുനിന്നും ധർണ ആരംഭിക്കും.


 കേരള സീനിയർസിറ്റിസൺസ് ഫോറം വയനാട് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ടി വി രാജൻ, സെക്രട്ടറി ഇ മുരളീധരൻ,ജില്ലാ വൈസ് പ്രസിഡണ്ട് കെ. ശശിധരൻ, ട്രഷറർ ജി.കെ ഗിരിജ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
 

Tags